ഭൂമിയില്‍ അടയാളപ്പെടുത്തിയതില്‍വച്ച് ഏറ്റവും ചൂടുകൂടിയ വര്‍ഷമായി 2023. 1,00,000 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023 എന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം ചൊവ്വാഴ്ച പറഞ്ഞു. 19–ാം നൂറ്റാണ്ടിന്റെ അവസാനത്തെ താപനിലയെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് അധികമെന്ന നിര്‍ണായക പരിധി ഏതാണ്ട് ലംഘിച്ചു.
എല്ലാ ദിവസവും വ്യവസായ വിപ്ലവത്തിനുമുമ്പുള്ള കാലഘട്ടത്തെക്കാള്‍ ഒരു ഡിഗ്രിയില്‍ ചൂട് കൂടുതലുള്ള ആദ്യ വര്‍ഷം കൂടിയാണിതെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനത്തിന്റെ ഡെപ്യൂട്ടി ഹെഡ് സാമന്ത ബര്‍ഗെസ് പറഞ്ഞു.