2026 ലോകകപ്പ് ഫൈനല്‍ മത്സരം ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഫിഫ. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂണ്‍ 11 ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ മത്സരം കിക്കോഫ് ചെയ്യും. എസ്റ്റാഡിയോ ആസ്ടെക്കയിലെ ഉദ്ഘാടന മത്സരം മുതല്‍ ന്യൂയോര്‍ക്കിലെ ഫൈനല്‍ വരെ ഈ ടൂര്‍ണമെന്റിനായുള്ള ഞങ്ങളുടെ വിപുലമായ ആസൂത്രണത്തിന്റെ കാതല്‍ കളിക്കാരും ആരാധകരുമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
അറ്റ്ലാന്റയും ഡാലസും സെമിഫൈനലിന് ആതിഥേയത്വം വഹിക്കുമ്പോള്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം മിയാമിയില്‍ നടക്കും. ലോസ് ആഞ്ചലസ്, കന്‍സാസ് സിറ്റി, മിയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.