Tuesday, November 26, 2024

യുക്രെയ്‌നില്‍ സ്വാതന്ത്ര്യദിനത്തിലുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റഷ്യന്‍ സൈന്യം ബുധനാഴ്ച യുക്രേനിയന്‍ ട്രെയിന്‍ സ്റ്റേഷനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. യുക്രൈന്റെ സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ഈ ആഴ്ച മോസ്‌കോ ‘ക്രൂരമായ എന്തെങ്കിലും’ നടത്താന്‍ ശ്രമിക്കുമെന്ന് ദിവസങ്ങളോളം പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സെന്‍ട്രല്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയിലെ 3,500 ഓളം ആളുകള്‍ താമസിക്കുന്ന ചാപ്ലിന്‍ എന്ന പട്ടണത്തിലാണ് മാരകമായ ആക്രമണം നടന്നതെന്ന് യുക്രേനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ സെലെന്‍സ്‌കിയെ ഉദ്ധരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് വീഡിയോയിലൂടെ പറഞ്ഞു. സെറ്റില്‍മെന്റില്‍ 11 വയസ്സുള്ള കുട്ടി റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പ്രസിഡന്റിന്റെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രെയ്ന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ സ്മരണാദിനത്തില്‍ റഷ്യ കനത്ത ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ബുധനാഴ്ച തന്നെയാണ് യുദ്ധം ആറ് മാസം പിന്നിട്ടതും. സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ റഷ്യയുടെ മിസൈല്‍ ആക്രമണം ഭയന്ന് വ്യാഴാഴ്ച വരെ തലസ്ഥാനത്ത് വലിയ സമ്മേളനങ്ങള്‍ കൈവ് അധികൃതര്‍ നിരോധിച്ചിരുന്നു.

റഷ്യന്‍ പ്രകോപനങ്ങളുടേയും ക്രൂരമായ ആക്രമണങ്ങളുടേയും ഇടയിലും കൈവിലെ മൈദാന്‍ സ്‌ക്വയറില്‍ പകല്‍ സമയത്ത് ഒരു ഉത്സവ അന്തരീക്ഷം നിലനിന്നിരുന്നു. അവിടെ ആയിരക്കണക്കിന് നിവാസികള്‍ കത്തിനശിച്ച റഷ്യന്‍ ടാങ്കുകള്‍ക്ക് സമീപം ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. നാടോടി ഗായകര്‍ പാട്ടുകള്‍ പാടി. നിരവധി ആളുകള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങി.

Latest News