Sunday, November 24, 2024

രണ്ടാം വന്ദേ ഭാരതിന് ഇന്ന് ഉദ്ഘടന യാത്ര

കേന്ദ്രസർക്കാർ കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.30 ന് ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്യുക. ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തുന്നത്.

കേരളത്തിന് ഡിസൈന്‍ മാറ്റം വരുത്തിയ എട്ടു റേക്കുകളുള്ള ട്രെയിൻ ആണ് അനുവദിച്ചിരിക്കുന്നത്.
ഇത് ആഴ്ച്ചയിൽ ആറ് ദിവസം ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസ് നടത്തും. പുതിയ വന്ദേഭാരതിൽ തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.

അതേസമയം കാസർകോട് റെയിൽവെ സ്റ്റേഷനിൽ ഇന്ന് നടക്കുന്ന ഉദ്ഘടനാ ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. കാസർകോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസർകോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം.

Latest News