Friday, January 31, 2025

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും 30 മരണം; 60 പേർക്ക് പരിക്ക്

പ്രയാഗ്‌രാജിലെ മഹാ കുംഭ് വേദിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡി. ഐ. ജി. വൈഭവ് കൃഷ്ണ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ ഉത്തർപ്രദേശ് സർക്കാർ മിണ്ടാതിരിക്കുമ്പോൾ, പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാർട്ടികളിലുടനീളമുള്ള പ്രതിപക്ഷ നേതാക്കളും ഇരകളോടും അവരുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തി. അതിനിടെ, തിക്കിലും തിരക്കിലുംപെട്ട് മാറ്റിവച്ച അഖാരകളുടെ പരമ്പരാഗത സ്നാന ചടങ്ങായ ‘അമൃത് സ്നാൻ’ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പുനരാരംഭിച്ചു.

ചില ഭക്തർക്ക് ഗുരുതരമായി പരിക്കേറ്റതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ ചില ഭക്തർ അഖാര മാർഗിലെ ബാരിക്കേഡുകൾക്കു മുകളിലൂടെ കയറിയതാണ് ജനത്തിരക്കിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൻ അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News