ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 33 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപെട്ട കുടംബങ്ങളോട് ‘റിപ്പബ്ലിക് നിങ്ങളെ കൈവിടില്ല’ എന്ന് പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡി വാഗ്ദാനം ചെയ്തു. സംഭവത്തെക്കുറിച്ച് അവലോകനം ചെയ്യാൻ സർക്കാർ പ്രതിസന്ധിയോഗം വിളിച്ചതായി അറിയിച്ചിട്ടുണ്ട്.
17 ദശലക്ഷം ആളുകൾ അധിവസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ കോംഗോ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒന്നായ ഇത്, രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. ഇവിടെ വെള്ളപ്പൊക്കം സാധാരണമാണ്. മാത്രമല്ല, ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഉണ്ടായിരിക്കുന്നത്.
തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മണ്ണൊലിപ്പിനു സാധ്യതയുണ്ടെന്നും സമീപ വർഷങ്ങളിലുണ്ടായ കാലാവസ്ഥാ പ്രതിസന്ധിമൂലം വെള്ളപ്പൊക്കം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും കോംഗോ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പടിഞ്ഞാറൻ കിൻഷാസയിലെ നിരവധി വീടുകൾ ഒലിച്ചുപോയി. നഗരത്തിലെ 26 ജില്ലകളിൽ പകുതിയോളം പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് തലസ്ഥാന മേയർ പറഞ്ഞു. തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.