Wednesday, May 14, 2025

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി: ചൈനയിൽ 35 പേർ കൊലപ്പെട്ടു

ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തെക്കൻ ചൈനയിലെ ജൂഹായിലെ സ്‌പോർട്‌സ് സെന്ററിലെ സ്‌റ്റേഡിയത്തിൽ വ്യായാമം ചെയ്തുകൊണ്ടിരുന്ന ആൾക്കൂട്ടത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.

ഗുരുതരവും ക്രൂരവുമായ ആക്രമണത്തിൽ പ്രായമായവരും കുട്ടികളുമുൾപ്പെടെ 45 പേർക്ക് പരിക്കേറ്റതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസ്റ്റർ ഫാൻ എന്ന് തിരിച്ചറിഞ്ഞ 62 കാരനായ ഡ്രൈവർ, വിവാഹമോചന ഒത്തുതീർപ്പിലെ അതൃപ്തി മൂലമാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.

അപകടത്തിനുശേഷം ഡ്രൈവർ സ്വന്തം ശരീരത്തിൽ മുറിവേൽപിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഈ സംഭവം ചൈനയിൽ ദേശീയപ്രതിഷേധത്തിനു കാരണമായി മാറി. സംഭവത്തെ തുടർന്ന് കുറ്റവാളിക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രതിജ്ഞയെടുക്കുകയും പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Latest News