കാനഡയില്‍ കുടിയേറി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടവര്‍ക്ക് തിരിച്ചടിയായി ജീവിതച്ചെലവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് കാനഡ കുടിയേറ്റം കണ്ടത്. എന്നാല്‍ കുറഞ്ഞ അവസരങ്ങള്‍, കുറഞ്ഞ വേതനം, ഉയര്‍ന്ന നികുതികള്‍, ഭവനചെലവ് എന്നിവ കാരണം പകുതിയിലേറെ പേരും രാജ്യം വിടുകയാണ്. അഞ്ചില്‍ രണ്ട് പേര്‍ താമസിക്കുന്ന പ്രവിശ്യ തന്നെ വിടുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പുതിയ ഡാറ്റ, കനേഡിയന്‍മാര്‍ കൂടുതലും ആല്‍ബര്‍ട്ടയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് വര്‍ദ്ധിച്ചേക്കാം. സ്ഥലംമാറ്റം പരിഗണിക്കുന്നവരില്‍ കൂടുതലും സമീപകാലത്ത് കാനഡയില്‍ എത്തിയവരാണ്. 10-ല്‍ മൂന്ന് കനേഡിയന്‍മാരും (28%) ഭവനചെലവ് കാരണമാണ് തങ്ങളുടെ പ്രവിശ്യയില്‍ നിന്ന് പുറത്തുപോകാന്‍ നിര്ബന്ധിതരാകുന്നത്. ഡൗണ്ടൗണ്‍ ടൊറന്റോയില്‍, 44 ശതമാനം പേര്‍ താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 22 ശതമാനം പേര്‍ പരിഗണനയിലാണെന്നും പറയുന്നു. മെട്രോ വാന്‍കൂവറില്‍ മൂന്നില്‍ ഒരാള്‍ക്ക് (33%) ദീര്‍ഘകാലമായി താമസിക്കാന്‍ പറ്റുമോ എന്ന് ഉറപ്പില്ല. പത്തില്‍ മൂന്ന് (28%) കനേഡിയന്‍മാര്‍ പറയുന്നത് നിലവിലെ ഭവന ചെലവ് കാരണം തങ്ങള്‍ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന്.
അതിവേഗം ഉയരുന്ന ഭവന ചെലവ് സമീപ വര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പലിശനിരക്ക് പിടിച്ചുനിന്നതിനാല്‍ ഭവന വിപണി ഒരു പരിധിവരെ തണുത്തു. എന്നാല്‍ ബാങ്ക് ഓഫ് കാനഡ ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം നിരക്ക് കുറയ്ക്കാന്‍ നോക്കുന്നതോടെ ചെലവ് വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളമുള്ള ഭവന വിലകളുടെ വര്‍ദ്ധനവ് മന്ദഗതിയിലാണെങ്കിലും, രാജ്യത്തുടനീളം വാടക വര്‍ദ്ധിക്കുന്നത് തുടരുകയാണ്. ചില പ്രവിശ്യകളില്‍ വര്‍ഷാവര്‍ഷം ശരാശരി വാടകയില്‍ 17 ശതമാനത്തിലധികം വര്‍ദ്ധനവ് കാണുന്നു.