Thursday, May 15, 2025

ആഗോളതലത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഏജന്റ്‌സില്‍ നാല് ശതമാനം ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്ടീരിയല്‍ നാല് ശതമാനം ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. ‘ആന്റി ബാക്ടീരിയല്‍ ഏജന്റ്സ് ഇന്‍ ഗ്ലോബല്‍ ക്ലിനിക്കല്‍ ആന്‍ഡ് പ്രീക്ലിനിക്കല്‍ ഡെവലപ്മെന്റ്’ എന്ന വിഷയത്തില്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ക്ലിനിക്കല്‍ നിരയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകളുടെ എണ്ണം ആഗോളതലത്തില്‍ 2021-ല്‍ 80 ആയിരുന്നത് 2023 ല്‍ 97 ആയി വര്‍ധിച്ചിട്ടുണ്ട്.

വ്യാപകമായ ഉപയോഗം മൂലം ഫലപ്രദമല്ലാതായി മാറുന്നവക്കും ഗുരുതരമായ അണുബാധകള്‍ക്കും പുതിയതും നൂതനവുമായ ഏജന്റുകളുടെ ആവശ്യം ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഗവേഷണ സൗകര്യങ്ങളുടെ സ്ഥാനം അനുസരിച്ച് ക്ലിനിക്കല്‍ വികസനത്തിലെ മൊത്തം ആന്റി ബാക്ടീരിയല്‍ ഏജന്റുമാരുടെ 4% ഇന്ത്യയിലുണ്ട്. ഇടത്തരം വരുമാനത്തിനു മുകളിലുള്ള രാജ്യങ്ങളായ ചൈന , റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ യഥാക്രമം 7%, 3%, 2% ഏജന്റുമാര്‍ ഉള്‍പ്പെടുന്നു. ബാക്കി 84% ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്.

ആന്റിമൈക്രോബയല്‍ പ്രതിരോധത്തിന്റെ (എഎംആര്‍) വര്‍ദ്ധിച്ചുവരുന്ന ഭീഷണിയെ മികച്ച രീതിയില്‍ ചെറുക്കുന്നതിന് ആന്റി ബാക്ടീരിയല്‍ ഗവേഷണത്തിനും വികസനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

Latest News