Wednesday, December 4, 2024

ഭോപ്പാൽ ദുരന്തം: ലോകത്തിലെ ഏറ്റവും മാരകമായ വാതകചോർച്ചയ്ക്ക് 40 വയസ്സ്

40 വർഷം മുമ്പ് ഒരു ഇന്ത്യൻ നഗരം ലോകത്തിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തങ്ങളുടെ സ്ഥലമായി മാറിയതിന്റെ സ്മരണകൾ പുതുക്കിയ ദിനമായിരുന്നു ഇന്നലെ. 1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യയുടെ കീടനാശിനി പ്ലാന്റിൽനിന്നു ചോർന്ന വിഷവാതകം മധ്യ ഇന്ത്യൻ നഗരത്തെ മാരകമായ വിഷപ്പുകയിൽ മുക്കുകയായിരുന്നു.

ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും അര ദശലക്ഷത്തോളം ആളുകളെ മാരകമായ രോഗാവസ്ഥയിലാക്കുകയും ചെയ്ത ഈ ദുരന്തം ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നായാണ് ഇന്നും അവശേഷിക്കുന്നത്. ഗ്യാസ് ചോർന്ന് ദിവസങ്ങൾക്കുള്ളിൽ ഏകദേശം 3,500 പേരും അതിനുശേഷമുള്ള വർഷങ്ങളിൽ 15,000 ത്തിലധികം പേരും മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, മരണസംഖ്യ വളരെ കൂടുതലാണെന്നും ഇരകൾ വിഷം കഴിച്ചതിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത് തുടരുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

2010 ൽ ഒരു ഇന്ത്യൻ കോടതി പ്ലാന്റിലെ ഏഴ് മുൻ മാനേജർമാർക്ക് തുച്ഛമായ പിഴയും ഹ്രസ്വകാല ജയിൽശിക്ഷയും വിധിച്ചു. എന്നാൽ, ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഇപ്പോഴും നീതി നടപ്പാക്കിയിട്ടില്ലെന്ന് പല ഇരകളും പ്രചാരണക്കാരും പറയുന്നു. 1999 ൽ ഡൌ കെമിക്കൽസ് വാങ്ങിയ യു. എസ്. കമ്പനിയാണ് യൂണിയൻ കാർബൈഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News