Monday, November 25, 2024

രജൗറി ഭീകരാക്രമണം: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി

ജമ്മുവിലെ രജൗറിയിലുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ഓഫീസറടക്കം അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണു സൈനികർക്കു ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികൻ അപകടനില തരണം ചെയ്തിട്ടില്ല.

ലാൻസ് നായിക് രുചിൻ സിങ് റാവത്ത് (ഉത്തരാഖണ്ഡ്), പാരാട്രൂപ്പർ സിദ്ധന്ത് ഛേത്രി (ബംഗാൾ), പാരാട്രൂപ്പർ പ്രമോദ് നേഗി (ഹിമാചൽ), നായിക് അരവിന്ദ് കുമാർ (ഹിമാചൽ), ഹവീൽദാർ നീലം സിങ് (ജമ്മു കശ്മീർ) എന്നിവരാണു മരിച്ചത്. ഭീകരവിരുദ്ധ സേനാ ദൗത്യങ്ങളിൽ വൈദഗ്ധ്യമുള്ള 9 പാരാ സ്പെഷൽ ഫോഴ്സസിലെ കമാൻഡോകളാണ് കൊല്ലപ്പെട്ട സൈനികർ.

ആക്രമണം കനത്ത സാഹചര്യത്തിൽ കൂടുതൽ ഭടന്മാരെ സംഭവ സ്ഥലത്തെത്തിച്ചു. ഏതാനും ഭീകരരെ വധിച്ചതായാണു സൈന്യത്തിന്റെ നിഗമനം. ‘ത്രിനേത്ര’ എന്ന പേരിൽ സേന നടത്തിയ ദൗത്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പൂഞ്ചിലെ ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ഭീകരർ രജൗറിയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം ഈ മേഖലയിൽ റെയ്ഡ് നടത്തുകയും ആക്രമണം നടക്കുകയും ചെയ്തത്.

Latest News