Monday, November 25, 2024

അമേരിക്കന്‍ പൗരത്വം; നിര്‍ണായക തീരുമാനവുമായി ബൈഡന്‍, പ്രയോജനം ലഭിക്കുക 5 ലക്ഷം പേര്‍ക്ക്

അമേരിക്കന്‍ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് പൗരത്വം നല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജൂണ്‍ 17 ന് അമേരിക്കയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 5 ലക്ഷം പേര്‍ക്ക് പുതിയ പദ്ധതി അനുസരിച്ച് പ്രയോജനം ലഭിക്കും. 21 വയസിന് താഴെയുള്ള അമ്പതിനായിരം കുട്ടികള്‍ക്കും പൗരത്വം ലഭിക്കാന്‍ ജോ ബൈഡന്റെ പുതിയ പദ്ധതി പ്രകാരം ഇടയാകും.

നിലവിലെ കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ച് വേര്‍പിരിയേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ബൈഡന്റെ തീരുമാനം. പുതിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ താല്‍ക്കാലിക ജോലി വിസയും ഇവര്‍ക്ക് ലഭ്യമാകും. നാടുകടത്തപ്പെടുന്നതില്‍ നിന്നുള്ള സംരക്ഷണവും ഇവര്‍ക്ക് ലഭിക്കുമെന്നും ബൈഡന്‍ വിശദമാക്കുന്നു.

രക്ഷിതാക്കളില്‍ ഒരാള്‍ക്ക് അമേരിക്കന്‍ പൗരത്വമുള്ളവരുടെ കുട്ടികള്‍ക്കും ഈ നിയമം പൗരത്വം ലഭിക്കാനും പുതിയ ഭേദഗതി സഹായകമാവും. വേനല്‍ക്കാല അവസാനത്തോടെ അപേക്ഷകള്‍ സമര്‍പ്പിക്കാനാവുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഡിഎസിഎ പ്രോഗ്രാമിന്റെ 12ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം.

 

Latest News