5 ജി യുഗത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പ്പിന് രാജ്യം ഒരുങ്ങുകയാണ്. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാ ഹേര്‍ട്സ് റേഡിയോ തരംഗങ്ങളാണ് ലേലം ചെയ്യുന്നത്. റിലയന്‍സ്, ജിയോ, ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളും അദാനി എന്റര്‍പ്രൈസിന്റെ യൂണിറ്റുമാണ് 5 ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ലേലം. 20 വര്‍ഷത്തെ കാലാവധിയുള്ള മൊത്തം 72,097.85 MHz (72 GHz) സ്പെക്ട്രമാണ് ലേലത്തില്‍ വെയ്ക്കുന്നത്. 600 MHz, 700 MHz, 800 MHz, 900, 900, 80, 900, 80 എന്നീ താഴ്ന്ന ഫ്രീക്വന്‍സി ബാന്‍ഡുകളിലും മിഡില്‍ ഫ്രീക്വന്‍സിയായ 3300 MHz, ഉയര്‍ന്ന 26 GHz ബാന്‍ഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്.
റേഡിയോ തരംഗങ്ങളുടെ ആവശ്യകതയും കമ്പനികളുടെ ലേല തന്ത്രങ്ങളുമൊക്കെ ആശ്രയിച്ചാകും ലേലദിവസങ്ങള് നീളുന്നത്. എന്തായാലും രണ്ട് ദിവസമെങ്കിലും ലേലം ഉണ്ടായിരിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ. 5 ജി ലേലത്തിലൂടെ 70,000 കോടി മുതല്‍ ഒരുലക്ഷം കോടി വരെ രൂപയുടെ വരുമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 4 ജിയേക്കാള്‍ പത്തു മടങ്ങെങ്കിലും വേ?ഗം കൂടുതലായിരിക്കും 5 ജിയ്ക്ക്. ലേലത്തില്‍ റിലയന്‍സ് ജിയോയും എയര്‍ടെലും നേട്ടമുണ്ടാക്കാനാണ് സാധ്യത.