മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻതീപിടിത്തത്തിൽ ആറു പേർ മരിച്ചു. ഛത്രപതി സംഭാജിനഗർ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 2:15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
“പുലർച്ചെ 2:15 ന് ഞങ്ങൾക്ക് തീപിടിത്തമുണ്ടായതായി സന്ദേശം ലഭിച്ചു എന്നും ഞങ്ങൾ സൈറ്റിൽ എത്തിയപ്പോൾ ഫാക്ടറി മുഴുവൻ തീപിടിച്ചിരുന്നു എന്നും അഗ്നിശമനസേനാംഗം വെളിപ്പെടുത്തുന്നു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിൽ ആണ് ആറ് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനിയും ഫാക്ടറിയിലെ തീ പൂർണ്ണമായും അണയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
15 ഓളം പേരായിരുന്ന ഫാക്ടറിയിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർക്ക് രക്ഷപെടുവാൻ കഴിഞ്ഞിരുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.