Monday, November 25, 2024

ഒമ്പത് മാസത്തിനിടെ പാക് ജയിലുകളില്‍ മരിച്ചത് ആറ് ഇന്ത്യക്കാര്‍; ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരില്‍ അഞ്ചുപേര്‍ മത്സ്യത്തൊഴിലാളികളായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. സാഹചര്യം ആശങ്കാജനകമാണെന്നും മരിച്ചവരെല്ലാം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് പാകിസ്താന്റെ ചുമതലയാണ്. ഇന്ത്യയുടെ ആശങ്ക ഇസ്‌ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. എല്ലാ ഇന്ത്യന്‍ തടവുകാരെയും ഉടന്‍ മോചിപ്പിക്കാനും തിരിച്ചയക്കാനും പാകിസ്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും അരിന്ദം ബാഗ്ചി പറഞ്ഞു.

ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായുള്ള പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

 

 

Latest News