Wednesday, April 2, 2025

ഗാസയിൽ അവശേഷിക്കുന്ന ക്രൈസ്തവരുടെ എണ്ണം 600; ഇവർ ഓരോ ദിവസവും കഴിയുന്നത് ആക്രമണഭീതിയിൽ

യുദ്ധം ആരംഭിച്ചപ്പോൾ ഗാസയിൽ താമസിച്ചിരുന്ന 1,070 ക്രിസ്ത്യാനികളിൽ 600 പേർ മാത്രമാണ് ഇപ്പോഴും അവിടെ അവശേഷിക്കുന്നത്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളികളിലോ, കത്തോലിക്കാ പള്ളിയിലോ ആണ് അവർ നിലവിൽ അഭയം കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, ശീതകാല വസ്ത്രങ്ങൾ എന്നിവയ്ക്കായി പണം അയയ്ക്കുന്ന സഭാധികാരികളിൽനിന്നും നിരവധി സംഘടനകളിൽനിന്നും ലഭിക്കുന്ന സഹായങ്ങളെയാണ് ക്രിസ്ത്യാനികൾ ഇപ്പോൾ ആശ്രയിക്കുന്നത്.

“ഞങ്ങൾ സുരക്ഷിതരല്ല. എല്ലാ ദിവസവും യുദ്ധം മൂലം ദ്രോഹിക്കപ്പെടാനുള്ള സാധ്യത നിലവിലുണ്ട്” – പലസ്തീനിലെ രണ്ട് പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലെ സെന്റ് പോർഫിറിയസിന്റെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിൽ അഭയം കണ്ടെത്തിയ 260 ക്രിസ്ത്യാനികളിൽ ഒരാൾ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ യുദ്ധം മുതൽ ഈ വിശ്വാസികൾ പള്ളിയിൽ സുരക്ഷ തേടുന്നവരാണ്.

ഗാസയിലെ ക്രിസ്ത്യാനികൾക്ക് സംഭവിക്കുന്നത് അവിടെ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ബാധകമാണ്. ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിക്കുന്ന, പ്രത്യേകിച്ച് ഇസ്ലാമിൽനിന്ന് പരിവർത്തനം ചെയ്യുന്നവരെ എതിർക്കുന്ന വിവിധ ഗ്രൂപ്പുകളുടെ ആസ്ഥാനമാണ് ഗാസ. ക്രിസ്ത്യാനികൾ എണ്ണത്തിൽ കുറവാണെങ്കിലും ചുറ്റുമുള്ള എല്ലാവരുമായും സമാധാനപരമായി ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു.

Latest News