തെരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ലാഡ്ല ഭായ് യോജന’ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപയും ഡിപ്ലോമക്കാര്‍ക്ക് എണ്ണായിരം രൂപയും ബിരുദധാരികള്‍ക്ക് പതിനായിരം രൂപയും പ്രതിമാസം ലഭ്യമാക്കുന്നതാണ് ലാഡ്ല ഭായ് യോജന പദ്ധതി. ആണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നേരത്തെ ബജറ്റില്‍ 65 വയസുവരെയുള്ള എല്ലാ വനിതകള്‍ക്കും പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.