ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞവരുടെ എണ്ണം 79 ആയെന്ന് റിപ്പോർട്ട്. എന്നാൽ, നിലവിൽ 30 പേർ മരിച്ചെന്നാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ.
ഹൈന്ദവ വിശ്വാസികളുടെ ഈ ഉത്സവം തെറ്റായി കൈകാര്യം ചെയ്തതിനും തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം മറച്ചുവച്ചതിനും സർക്കാർ വിമർശനങ്ങൾ നേരിടുന്നുണ്ട്. സ്വതന്ത്ര വാർത്താ ഏജൻസിയായ ന്യൂസ് ലോൺട്രി നടത്തിയ അന്വേഷണത്തിലാണ് യഥാർഥ മരണസംഖ്യ വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്.
ഫെബ്രുവരി മൂന്നു വരെ 66 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയെങ്കിലും മൂന്നെണ്ണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിൽ പത്തുപേർ പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമായിരുന്നു. മൃതദേഹങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിന് വിധേയമായിട്ടില്ലെന്നും അന്വേഷണത്തിൽ മനസ്സിലായി. സർക്കാർ ദുരന്തം കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും കൂടുതൽ വിമർശനങ്ങൾ നേരിടുന്നു.