രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 801 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണങ്ങള്‍ ഉയര്‍ന്നതായാണ് വിവരം.
ഒരാഴ്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധകളുടെ 0.03 ശതമാനമാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഉള്‍പ്പടെ നിലവില്‍ 14,493 രോഗികളാണ് രാജ്യത്താകെ ഉളളത്. അതേസമയം, രാജ്യത്തു ഇതുവരെ 5,31,778 പേര്‍ കോവിഡ് രോഗത്തെ തുടര്‍ന്നു മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള നാലു മരണങ്ങള്‍ ഉള്‍പ്പടെ എട്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രോഗം ഭേദമായവരുടെ നിരക്ക് 98.78 ശതമാനമായി ഉയര്‍ന്നു. അതിനിടെ രാജ്യവ്യാപകമായി നടത്തിയ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.