Monday, November 25, 2024

ഗ്രീസില്‍ ഭൂചലനം: ജാഗ്രതാ നിര്‍ദേശം നല്‍കി

തെക്കുകിഴക്കന്‍ യുറോപ്യന്‍ രാജ്യമായ ഗ്രീസില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗ്രീസിലെ ക്രീറ്റിലാണ് ഉണ്ടായത്. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്‍ററാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.25 ഉണ്ടായ ഭൂചലനത്തില്‍ സുനാമി ഭീതി നിലനില്‍ക്കുന്നതായും, തീരപ്രദേശങ്ങളിൽ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ആഫ്രിക്കയില്‍ വരെ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവസ്ഥാനം 80 കിലോമീറ്റര്‍ ആഴത്തിലാണെന്ന് സ്വതന്ത്ര നിരീക്ഷണ സംഘടനയായ ഇഎംഎസ്‌സി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest News