Monday, November 25, 2024

ഐഎസ്ആർഓയുടെ ഈ വർഷത്തെ അവസാന പിഎസ്എല്‍വി ദൗത്യം ശനിയാഴ്ച

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ ഈ വര്‍ഷത്തെ അവസാന പിഎസ്എല്‍വി ദൗത്യം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നുമാണ് വിക്ഷേപണം. ഓഷ്യൻസാറ്റ്-3 എന്നറിയപ്പെടുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് പിഎസ്എല്‍വിയുടെ പുതിയ ദൗത്യം.

ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത എട്ട് നാനോ ഉപഗ്രഹങ്ങളും, ഓഷ്യൻസാറ്റ്-3 ക്കു പുറമേ പിഎസ്എല്‍വി വഹിക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഈ വർഷത്തെ അഞ്ചാമത്തെ വിക്ഷേപണമാണ് ഇത്. 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിംഫു സന്ദർശനത്തെത്തുടർന്ന് ഉപഗ്രഹനിര്‍മ്മാണ മേഖലയുടെ സംയുക്ത വികസനത്തിനായി 2021 സെപ്റ്റംബറിൽ ഭൂട്ടാനുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് എട്ട് നാനോ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിക്കുന്നത്.

Latest News