ഇന്തോനേഷ്യയിലും ഗ്രീസിലും ഉണ്ടായതിനു പിന്നാലെ തുർക്കിയിലും ഭൂചലനം. തുർക്കിയിലെ അങ്കാറയിൽ നിന്ന് 186 കിലോമീറ്റർ മാറി വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ 6.30 ന് ഉണ്ടായ ഭൂചലനത്തിൽ അളപായമില്ല എന്നാണ് വിവരം.
നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ വിവരം അനുസരിച്ച് റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂചലത്തിൽ 268 പേരാണ് മരണപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ പ്രധാന ദ്വീപായ ജാവയെ ആണ് കൂടുതൽ അപകടകരമായി ബാധിച്ചത്. എന്നാൽ ഗ്രീസിൽ ഉണ്ടായ ഭൂചലത്തിൽ ആളപായമില്ലെങ്കിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.