സംസ്ഥാനത്ത് മിൽമ പാലിനു വില കൂടും. ലിറ്ററിന് ആറ് രൂപ കൂട്ടാനാണ് മന്ത്രിസഭയുടെ അനുമതി. വിലവർധനവ് എന്ന് നിലവിൽ വരും എന്നുൾപ്പെടെയുളള കാര്യങ്ങൾ മിൽമ ചെയർമാൻ പിന്നീട് പ്രഖ്യാപിക്കും.
വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമയുടെ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയിൽ എത്തും. അതേസമയം വില വർധനയുടെ നേട്ടം ക്ഷീര കർഷകർക്ക് കിട്ടുമോ എന്ന് ഉറപ്പില്ലെന്നും എല്ലായ്പ്പോഴും നേട്ടം മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്നും ക്ഷീരകർഷർ അഭിപ്രായപ്പെടുന്നുണ്ട്. നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഇതേ പാൽ മിൽമ വിൽക്കുന്നതാകട്ടെ ലിറ്ററിന് 50 രൂപയ്ക്ക്. 13 രൂപയോളം അന്തരം.