Tuesday, November 26, 2024

കൊച്ചി മെട്രോ: രണ്ടാം ഘട്ടം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തെ മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ ആകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കെഎംആർഎല്ലിന് വായ്പ നൽകാനാവില്ലെന്ന് ഫ്രഞ്ച് വികസന ബാങ്ക് അറിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

കലൂർ രാജ്യാന്തര സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ ഉൾപ്പെടുത്തി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തയാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അനുമതി കേന്ദ്ര സർക്കാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഉത്തരവിൽ ചില അവ്യക്തതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എഎഫ്‌ഡിയുടെ പിൻമാറ്റം.

മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന് 1.9 ശതമാനം പലിശയ്ക്ക് 1525 കോടി രൂപ എഎഫ്‌ഡിയായിരുന്നു വായ്‌പയായി നൽകിയത്. കൂടാതെ 2016 ൽ പദ്ധതിയുടെ അവലോകനത്തിനെത്തിയ ഫ്രഞ്ച് അംബാസഡർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചു രണ്ടാം ഘട്ട നിർമ്മാണത്തിനും വായ്പ വാഗ്ദാനം ചെയ്തു. എന്നാൽ ഒന്നാം ഘട്ടത്തിന് ഡിഎംആർസി തയാറാക്കി നൽകിയ പദ്ധതി റിപ്പോർട്ടിലെ കണക്കുകളാണ് ഫ്രഞ്ച് വികസന ഏജൻസിയെ വായ്‌പ നൽകുന്നതിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Latest News