Monday, November 25, 2024

യാക്ക് കർഷകർക്ക് പ്രതീക്ഷയുമായി എഫ്എസ്എസ്എഐ

യാക്ക് കർഷകർക്ക് പ്രതീക്ഷ നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ പ്രഖ്യാപനം.
യാക്കിൻറെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്നാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് അരുണാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ-നാഷണൽ റിസേർച്ച് സെന്റർ എഫ്എസ്എസ്എഐയ്ക്ക് കൈമാറി.

യാക്ക് പാലിൽ 78 ശതമാനം മുതൽ 82 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുള്ളതായും കൊഴുപ്പും മറ്റ് അവശ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നതായുമാണ് കണ്ടെത്തൽ. മറ്റ് പാലുകളിൽ നിന്ന് നെയ്യും പനീറും ഉത്പാദിപ്പിക്കുന്നത് പോലെ യാക് പാലിൽ നിന്നും ഇവ രണ്ടും ഉത്പാദിപ്പിക്കാൻ കഴിയുമെന്നു വിദഗ്ദർ അഭിപ്രയപ്പെടുന്നു. സിക്കിം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, വടക്കൻ ബംഗാൾ തുടങ്ങിയ ഇടങ്ങളിലാണ് യാക്ക് കൂടുതലായി കണ്ടുവരുന്നത്.

Latest News