Tuesday, November 26, 2024

തലസ്ഥാന നഗരിയില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 9.30 ഒാടെയാണ് സംഭവം. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു.

ന്യൂഡല്‍ഹിയുടെ പടിഞ്ഞാറായി ഭൂമിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു(എന്‍. സി.എസ്). നേപ്പാളില്‍ നവംബര്‍ 9, 12 തീയതികളിലും ഭൂചലനം ഉണ്ടായിരുന്നു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹിയിലും തുടര്‍ച്ചയായ ചലനങ്ങള്‍ ഉണ്ടായതായി എന്‍. സി. എസ് അഭിപ്രായപ്പെട്ടു.

Latest News