Tuesday, November 26, 2024

ഇംഗ്ലണ്ടിൽ ക്രൈസ്തവർ ന്യൂനപക്ഷം; മതമില്ലാത്തവരുടെ എണ്ണത്തിലും വർദ്ധനവ്

ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്‌ൽസിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. ആദ്യമായാണ് ഇവിടങ്ങളിൽ ക്രൈസ്തവരുടെ ജനസംഖ്യ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരിൽ മതാഭിമുഖ്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

രാജ്യത്ത് വെള്ളക്കാർ കുറയുന്നതായും 2021-ലെ സെൻസസ് റിപ്പോർട്ട് സൂചന നൽകുന്നു. 86 ശതമാനമായിരുന്നത് 82 ശതമാനമായി കുറഞ്ഞു. പത്തുവർഷംമുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ക്രൈസ്തവർ. ഇത് 46.2 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്‌ലിം ജനത 4.9 ശതമാനത്തിൽനിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികൾ 1.7 ശതമാനമായി ഉയർന്നു.

മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും പെട്ടവരല്ല. മതമില്ലാത്തവരുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

Latest News