ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിൽ വീണ്ടും സമ്പൂർണ വനിതാ ബെഞ്ച് സിറ്റിംഗ്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സമ്പൂർണ്ണ വനിതാ ബെഞ്ച് കേസുകൾ പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ചാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ചത്.
പത്ത് ജാമ്യപേക്ഷകളും ഒൻപത് സിവിൽ, മൂന്ന് ക്രമിനൽ കേസുകളും വനിതാ ബെഞ്ച് പരിഗണിച്ചു. മുൻപ് 2013 ലും, 2018 ലും സുപ്രീം കോടതിയിൽ വനിതാ ബെഞ്ച് സിറ്റിംഗ് നടന്നിരുന്നു. ജസ്റ്റീസുമാരായ ഗ്യൻ സുധാ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവരാണ് വനിതാ ബെഞ്ച് സിറ്റിംഗിൽ ആദ്യമായി വിധി പ്രസ്താവിച്ചത്.