മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിൻറെ ഉത്തരവ്. നേരത്തെ ക്ലിഫ് ഹൗസിനോട് ചേർന്ന് കാലിത്തൊഴുത്തു പണിയാൻ തുക അനുവദിച്ചുള്ള വിവാദം കെട്ടടങ്ങുന്നിന് മുൻപേയാണ് പുതിയ വിവാദം.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തുക അനുവദിച്ചിരിക്കുന്നത്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കാലിത്തെഴുത്തും, ചുറ്റുമതിൽ നിർമ്മാണത്തിനുമായി 45 ലക്ഷം രൂപാ അനുവദിച്ചിരുന്നു. ചെലവു ചുരുക്കണമെന്ന ധനവകുപ്പിൻറെ നിർദേശം നിലനിൽക്കെയാണ് ഇത്. അതേസമയം മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചെലവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.