വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ നിയമസഭ നിർത്തിവച്ചുളള ചർച്ചക്ക് അനുമതി ലഭിച്ചു. പ്രതിപക്ഷ എം.എൽ.എ, എം. വിൻസെന്റ് നൽകിയ അടിയന്തര പ്രമേയനോട്ടീസാണ് ഇന്ന് ഉച്ചയ്ക്ക് ചർച്ച ചെയ്യുന്നത്.
ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യും. സമരവുമായി ബന്ധപ്പെട്ട് സമാധാനചർച്ച പുരോഗമിക്കുന്നതിനിടയിലാണ് സഭയിലും വിഷയം ചർച്ച ചെയ്യാൻ സർക്കാർ നീക്കം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കൂടിയാണ് ഇത്.
കഴിഞ്ഞ മാസം ലത്തീൻ ആർച്ചുബിഷപ്പിനെയും വൈദികരേയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് സമരക്കാരെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞത്ത്, വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിലുണ്ടായ എതിർപ്പ് ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും. ബിഷപ്പിനെതിരെ കേസെടുത്തതും പ്രതിപക്ഷം ചോദ്യം ചെയ്യാനാണ് സാധ്യത.