റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് വൈദ്യുതി സംവിധാനം പൂർണ്ണമായി നിലച്ച ഉക്രൈൻ പട്ടണങ്ങളുടെ ലിസ്റ്റിൽ ഖാർകിവ് നഗരവും ഉൾപ്പെട്ടു. ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ മണിക്കൂറുകളോളം ആണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. വെള്ളിയാഴ്ച റഷ്യൻ സൈന്യം 76 മിസൈലുകൾ തൊടുത്തുവിടുകയും ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തതിനാൽ ഒമ്പത് വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നഗരത്തിന് വലിയ നാശനഷ്ടമുണ്ടായതായി ഖാർകിവ് മേയർ പറഞ്ഞു. വൈകുന്നേരത്തോടെ, 55% താമസക്കാർക്കും വൈദ്യുതി തിരികെ ലഭിച്ചു എങ്കിലും നാശനഷ്ടങ്ങൾ ഏറെയാണ്. “ഇപ്പോൾ, വെള്ളവുമില്ല, കാരണം നഗരത്തിൽ വൈദ്യുതി ഇല്ലാത്തപ്പോൾ പമ്പിംഗ് സ്റ്റേഷനുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ സാങ്കേതികമായി, നമുക്ക് ഇപ്പോൾ ഉള്ളത് വൈദ്യുതിയും ജലവിതരണവുമില്ലാത്ത ഒരു നഗരമാണ്”- ഖാർകിവ് നഗരവാസിയായ സ്ത്രീ വെളിപ്പെടുത്തി.
വൈകുന്നേരത്തോടെ, 55% നഗരവാസികൾക്കും വടക്കുകിഴക്കൻ മേഖലയിൽ താമസിക്കുന്ന 85% പേർക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി ഖാർകിവ് റീജിയണൽ അഡ്മിനിസ്ട്രേഷൻ മേധാവി ഒലെഗ് സിനെഗുബോവ് പറഞ്ഞു. എങ്കിലും നാശനഷ്ടങ്ങൾ മൂലം കൊടുത്താൽ സമയം എടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്.