Tuesday, November 26, 2024

സലാംഗ് തുരങ്കത്തിൽ തീപിടുത്തം: 19 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ സലാംഗ് തുരങ്കത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 19 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായാണ് വിവരം. ടണലിൽ ശനിയാഴ്ച വൈകുന്നേരം ആണ് എണ്ണ ടാങ്കർ മറിഞ്ഞു തീപിടുത്തം ഉണ്ടാകുന്നത്.

തീപിടുത്തം ഉണ്ടായത്തിനു ശേഷം വൈകാതെ തന്നെ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അതിനുള്ളിൽ മറ്റുവാഹനങ്ങളിലേയ്ക്കും തീ പടരുകയായിരുന്നു. സംഭവത്തിന് ശേഷം നിരവധി വാഹനങ്ങൾ പൂർണമായും കത്തിനശിച്ചതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു. “മുന്നിലുണ്ടായിരുന്ന ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു. ആ ആഘാതത്തിൽ ഞാൻ താഴെ വീണു. എന്റെ വസ്ത്രത്തിന് തീപിടിച്ചു”- അപകടത്തിൽ പരിക്കേറ്റ ടോളോ എണ്ണ വ്യക്തി പറയുന്നു.

“മരിച്ചവരിൽ ആരാണ് പുരുഷനെന്നും സ്ത്രീയെന്നും തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അത്രമാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്”- പർവാനിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 32 പേർക്ക് പരിക്കേറ്റതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. അതിനാൽ തന്നെ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.

സലാംഗ് തുരങ്കത്തിന് 2.6 കിലോമീറ്റർ (1.6 മൈൽ) നീളമുണ്ട്, ഇത് ഏകദേശം 3,400 മീറ്റർ (11,154 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ കാബൂളിനെ വടക്കൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന ടണൽ ആണ് സലാംഗ്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ എവിടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

Latest News