Sunday, April 20, 2025

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിൽ അതിർത്തി സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ മുൻജ് മാർഗ് മേഖലയിലാണ് ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയതെന്നാണ് വിവരം.

ഭീകരരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ എന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി. ഇയാളുടെ പക്കൽ നിന്നും ഐഇഡി, പിസ്റ്റൽ, പിസ്റ്റൽ മാഗസിൻ, 18 വെടിയുണ്ടകൾ ഉൾപ്പടെ വൻ ആയുധശേഖരമാണ് കണ്ടെത്തിയത്. തുടർന്ന് പോലീസും സേനയും പരിശോധനകൾ ശക്തമാക്കുകയായിരുന്നു.

Latest News