Monday, November 25, 2024

പിഎഫ് ഐക്ക് രഹസ്യവിഭാഗം: ഗുരുതര ആരോപണങ്ങളുമായി എന്‍. ഐ. എ

രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ശേഖരിക്കുന്നതും ലക്ഷ്യം വെയ്ക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ രഹസ്യവിഭാഗമാണെന്നും എന്‍. ഐ. എ കോടതിയെ അറിയിച്ചു.

സംസ്ഥാന വ്യാപകമായി ഹിറ്റ് ലിസ്റ്റ് ഒരുക്കുന്ന റിപ്പോര്‍ട്ടര്‍മാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ഇവര്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്നും എന്‍. ഐ. എ കോടതിയില്‍ ധരിപ്പിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലും പിഎഫ്‌ഐക്കെതിരെ അന്വേഷണം തുടരുകയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.

Latest News