പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലൂടെ ചൊവ്വാഴ്‌ച രാത്രി 7:20 ഓടെയാണ് ഡ്രോൺ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്.
ബുധനാഴ്‌ച രാവിലെ ഭരോപാലിലെ അതിർത്തി ഔട്ട്‌പോസ്‌റ്റിൽ നിന്ന് 20 മീറ്റർ അകലെ പാക്കിസ്ഥാൻ അതിർത്തിക്കുളിള്ളിൽ വീണ ഡ്രോൺ സൈനികർ തിരച്ചിലിനു ഒടുവിൽ കണ്ടെത്തി. കൗണ്ടർ ഡ്രോൺ നടപടികൾ സ്വീകരിച്ചതോടെ ഏതാനും മിനിറ്റുകൾ ആകാശത്ത് കറങ്ങിനടന്ന ഡ്രോൺ നിലംപൊത്തുകയായിരുന്നു. അതിർത്തി ലംഘിച്ചു ഡ്രോൺ എത്തിയതിനെ തുടർന്ന് പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സംശയാസ്‌പദ നീക്കങ്ങൾ ഉണ്ടോയെന്നറിയാൻ വ്യാപകമായ തിരച്ചിൽ നടത്തുകയാണ് സൈനികർ.
ഈ വർഷം ഇതുവരെ 220 തോളം ഡ്രോണുകളാണ് അതിർത്തി ലംഘിച്ചു ഇന്ത്യയിലേയ്ക്ക് എത്തിയത്.