Monday, November 25, 2024

ദൈവം നമ്മോടൊപ്പമുണ്ട്, നമ്മെ സ്നേഹിക്കുന്നു എന്നതിന്റെ അടയാളമാണ് പുൽത്തൊട്ടി: ക്രിസ്തുമസ് ദിനത്തിൽ ഫ്രാൻസിസ് പാപ്പാ

ഉണ്ണിയേശുവിന്റെ ആദ്യത്തെ വിശ്രമസ്ഥലമായ ഒരു പുൽത്തൊട്ടിക്ക് ക്രിസ്‌മസിന്റെ അർത്ഥത്തെക്കുറിച്ച് വളരെയധികം പഠിപ്പിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്‌മസ് സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസിന്റെ അർത്ഥം വീണ്ടും കണ്ടെത്തുന്നതിന്, നാം പുൽത്തൊട്ടിയിലേക്ക് നോക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

“പുൽത്തൊട്ടി ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം, അത് യാദൃച്ഛികമല്ല, ക്രിസ്തു ഈ ലോകത്തിലേക്ക് വരുന്നതിന്റെ അടയാളമാണ്. അങ്ങനെയാണ് അവൻ തന്റെ വരവ് പ്രഖ്യാപിക്കുന്നത്. ചരിത്രത്തിൽ ദൈവം ജനിച്ച വഴിയാണിത്, അങ്ങനെ ചരിത്രം തന്നെ പുനർജനിക്കും. ദൈവം നമ്മോടൊപ്പമുണ്ടെന്നും അവൻ നമ്മെ സ്നേഹിക്കുന്നുവെന്നും അവൻ നമ്മെ അന്വേഷിക്കുന്നുവെന്നും പുൽക്കൂട് നമ്മോട് പറയുന്നു.” -സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വൈകുന്നേരം 7:30 ന് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ മാർപാപ്പ പറഞ്ഞു.

വത്തിക്കാന്റെ കണക്കനുസരിച്ച് ക്രിസ്തുമസ് കുർബാനയിൽ ഏഴായിരത്തോളം പേർ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മണികൾ മുഴങ്ങിയപ്പോൾ അൾത്താരയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെ രൂപം

Latest News