എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ആരോഗ്യനില വഷളായി തുടരുന്നു. ഈ സാഹചര്യത്തിൽ വത്തിക്കാനിലെ വസതിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് 95 വയസുള്ള ബെനഡിക്ട് പാപ്പാ. ഡിസംബർ 28- ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു.
2005 മുതൽ 2013 വരെയായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനം വഹിച്ചത്. രാജി വച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ നിലവിലെ ആരോഗ്യത്തെ സംബന്ധിച്ച് വത്തിക്കാൻ ഔദ്യോഗികമായി കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.