ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. കാൻസർ ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടർന്ന് നവംബർ മുതൽ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ കഴിയുകയായിരുന്നു പെലെ.
ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലായതോടെ വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു പെലെയുടെ ജീവൻ നിലനിർത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ വൻകുടലിലെ രോഗബാധയേറ്റ ഭാഗം നീക്കം ചെയ്തതിനെത്തുടർന്ന് പെലെ ദീർഘകാലം ആശുപത്രിയിൽ തുടർന്നിരുന്നു. പിന്നാലെ ചികിത്സകൾ തുടർന്നുവരികയായിരുന്നു. മകൾ കെല്ലിനാസിമെന്റോയാണ് മരണ വിവരം പുറത്തുവിട്ടത്.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാനായിരുന്ന പെലെയുടെ യഥാർത്ഥ പേര് എഡ്‌സൺ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് . ഫുട്ബോൾ ആരാധകർ കറുത്ത മുത്തെന്ന് വാഴ്ത്തിയ പെലെ മൂന്ന് തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കിട്ടുണ്ട്.