ടി20 എകദിന പരമ്പരകളിലെ ആദ്യ ഇന്ത്യ ശ്രീലങ്ക മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.
പരമ്പരയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നതാണ് പ്രത്യേകത. ആദ്യ മത്സരത്തില്‍ ഓപ്പണിംഗിന് ഇഷാൻ കിഷനൊപ്പം ശുഭ്മാൻ ഗില്ല് ഇറങ്ങും. ഇതിനൊപ്പം സഞ്ജു സാംസണും കളത്തിൽ ഇറങ്ങാനാണ് സാധ്യത. ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ് തുടങ്ങിയവരാണ് പരമ്പരയില്‍ കളത്തിലിറങ്ങുന്നത്.
അതേസമയം ശ്രീലങ്കൻ ടീമിന്റെ ചുമതല ദസുൻ ഷനകയുടെ കൈകളിലായിരിക്കും. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പ് കളിച്ച അസിത ഫെർണാണ്ടോയും ജെഫ്രി വാൻഡർസെയും ടീമിലില്ല. പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന ദുഷ്മന്ത ചമീര ടീമില്‍ ഇല്ലാത്തത് ശ്രീലങ്കക്ക് വെല്ലുവിളി തന്നെയാണ്. പത്തും നിശങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ഭാനുക രാജപക്സെ, ധനഞ്ജയ് ഡി സിൽവ, ചാരിത് അസ്ലങ്ക, ദസുൻ ഷനക (ക്യാപ്റ്റൻ), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹേഷ് തിക്ഷന, ലഹിരു കുമാര, പ്രമോദ് മധുഷൻ എന്നിവരാണ് ടി20 പരമ്പരയില്‍ ഇറങ്ങുന്നത്.