യുക്രൈന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡ്രോണ്‍ ആക്രമണങ്ങളുടെ നീണ്ട കാമ്പെയ്ന്‍ റഷ്യ ആസൂത്രണം ചെയ്യുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഇറാന്‍ നിര്‍മ്മിത ഷാഹെദ് ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോ ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഡോണ്‍ബാസ് മേഖലയില്‍ നൂറുകണക്കിന് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമായ യുക്രെയ്ന്‍ ആക്രമണത്തിന് പിന്നാലെയാണ് സെലന്‍സ്‌കി ഈ പ്രസ്താവന നടത്തിയത്. പ്രസ്തുത ആക്രമണത്തില്‍ തങ്ങളുടെ 63 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യയുടെ നാനൂറോളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈനും വാദിക്കുന്നു.
പുതുവര്‍ഷത്തിലെ ആദ്യ ദിവസങ്ങളില്‍ യുക്രേനിയന്‍ വ്യോമ പ്രതിരോധം ഇതിനകം 80 ഇറാന്‍ നിര്‍മ്മിത ഡ്രോണുകള്‍ വെടിവച്ചിട്ടുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യ ഏതാനും മാസങ്ങളായി യുക്രൈന്റെ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നു. പവര്‍ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് യുക്രൈന്റെ പ്രധാന പ്രതിരോധം.