Sunday, April 20, 2025

വടക്കേ ഇന്ത്യയില്‍ ശൈത്യം രൂക്ഷം: തലസ്ഥാനത്ത് കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ്

വടക്കേ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ശൈത്യം രൂക്ഷമായി തുടരുന്നു. തലസ്ഥാന നഗരിയില്‍ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെലഷ്യസിലേക്ക് എത്തി. വരുംദിവസങ്ങളില്‍ ശൈത്യം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

ശൈത്യം രൂക്ഷമായതിനെ തുടര്‍ന്ന് ജനജീവിതം തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആളുകൾ തീ കൂട്ടി ചുറ്റും തടിച്ചുകൂടിയാണ് തണുപ്പിനെ അകറ്റാൻ ശ്രമിക്കുന്നത്. കൂടാതെ, പന്ത്രണ്ട് ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകി ഓടുന്നതായി ഉത്തര റെയില്‍വേയും അറിയിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വ്വീസുകള്‍ക്ക് തടസമില്ല. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ ദൃശ്യപരത കുറഞ്ഞതോടെ ഇതിനെ നേരിടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. “എല്ലാ പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണ്. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി അതാത് എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു” – ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

Latest News