അമേരിക്കയില്‍ കൗണ്ടി ജഡ്ജിമാരായി ഒരേസമയം മൂന്ന് മലയാളികള്‍ സ്ഥാനമേറ്റു. കാസര്‍കോട് സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍, തിരുവല്ല സ്വദേശി ജൂലി എ. മാത്യു, കോന്നി കൊക്കാത്തോട് സ്വദേശി കെ. പി ജോര്‍ജ് എന്നിവരാണ് കഴിഞ്ഞ ദിവസം ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലിയും ജോര്‍ജും ഇത് രണ്ടാം തവണയാണ് കൗണ്ടി ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെടുന്നത്.
ജൂലിയുടെ ശ്രമഫലമായാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്‌നപരിഹാരത്തിനായി കൗണ്ടിയില്‍ പ്രത്യേക കോടതി ആരംഭിച്ചത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു അവര്‍. കാസര്‍കോട് ബളാല്‍ സ്വദേശിയായ സുരേന്ദ്രന്‍ കെ. പട്ടേല്‍ ടെക്‌സസില്‍ 25 വര്‍ഷം അറ്റോര്‍ണിയായിരുന്നു.