ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് വിടചൊല്ലി ലോകം. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്കി. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച മൃതസംസ്കാര ശുശ്രൂഷകളില്‍ ഒന്നരലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ മെത്രാന്മാര്ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും പുറമേ ലോകനേതാക്കളും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷികളായി. മാര്‍പ്പാപ്പ ആഗ്രഹിച്ചതുപോലെ അര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട മൃതസംസ്കാര ചടങ്ങുകള്‍. മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമനെ അടക്കം ചെയ്ത അതേ കബറിടത്തിലാണ് ബനഡിക്ട് പാപ്പായും അന്ത്യ വിശ്രമം കൊള്ളുന്നത്.