കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടിആര്‍എഫ്) രാജ്യത്ത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
യുവാക്കളെ ഓണ്‍ലൈനായി റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നു എന്നാണ് ടിആര്എഫിനെതിരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കൂടാതെ, ആയുധങ്ങളുടേയും മയക്കുമരുന്നുകളുടേയും കടത്ത്, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം എന്നിവയിലും ടിആര്‍എഫ് ഉള്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തി. 2019 -ല്‍ രൂപികരിച്ച സംഘടന ജമ്മു-കശ്മീരിലെ ജനങ്ങളെ, സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സുരക്ഷാസേനക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ സംഘടനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ദേശീയസുരക്ഷക്കും പരമാധികാരത്തിനും ടിആര്‍എഫ് ഭീഷണിയാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അതേസമയം ജമ്മു-കശ്മീര്‍ സ്വദേശിയും നിലവില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അബു ഖുബൈബ് എന്ന് അറിയപ്പെടന്ന ലഷ്കര്‍ കമാന്‍ഡര്‍ മുഹമ്മദ് അമിനെ ഭീകരനായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.