സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോട് സ്വദേശിനി അഞ്ജു ശ്രീപാര്‍വതിയാണ് മരിച്ചത്. ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോട് ടൗണിലുളള അടുക്കത്ത്ബയലിലെ അലറൊമാന്‍സിയ ഹോട്ടലില്‍ നിന്നും ഓൺലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചാണ് മരണം. ഭക്ഷണം വാങ്ങിയതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
ഡിസംബര്‍ 31 -നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിക്കഴിച്ചത്.
ജനുവരി ഒന്നിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്നലെ ബോധക്ഷയമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് അഞ്ജു ശ്രീപാർവ്വതി മരണമടഞ്ഞത്.
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. നേരത്തെ കോട്ടയം ജില്ലയില്‍ ഒരാള്‍ മരിച്ചിരുന്നു.