ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേരും. പ്രധാനമന്ത്രിയുടെ ഓഫീസാണ് വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ (പിഎംഒ) ഉന്നതതല യോഗം വിളിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ജോഷിമഠ് ജില്ലാ ഭാരവാഹികളും ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.
അതേസമയം മണ്ണിടിച്ചിലും ഭൂമി ഇടിഞ്ഞ് താഴുന്നതും രൂക്ഷമായ ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.