Monday, November 25, 2024

അര്‍ബുദ രോഗത്തിന് വാക്സീന്‍ കണ്ടെത്തി ഗവേഷകര്‍

കാന്‍സര്‍ രോഗത്തിന് എതിരായ വാക്സീന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഒരു കൂട്ടം ഗവേഷകരാണ് ആന്‍റി കാന്‍സര്‍ വാക്സീന്‍ വികസിപ്പിച്ചത്.

അര്‍ബുദം ഉണ്ടാകുന്നത് തടയാനും അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും കഴിയുന്നതാണ് വാക്സീന്‍ എന്നാണ് ഗവേഷകരുടെ വാദം. സെല്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷണല്‍ ഇമ്മ്യൂണോതെറാപ്പിയിലൂടെ (സിഎസ്ടിഐ) എലികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ജീവനുള്ള അര്‍ബുദകോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയായിരുന്നു ഗവേഷകരുടെ പരിക്ഷണം. ഇതാദ്യമായാണ് ജീവനുള്ള അര്‍ബുദകോശങ്ങളില്‍ നിന്നുമുള്ള വാക്സീന്‍ പരീക്ഷണം.

Latest News