Friday, November 29, 2024

ബാലസാഹിത്യകാരൻ ശ്രീപാദം ഈശ്വരൻ നമ്പൂതിരി അന്തരിച്ചു

ചങ്ങനാശേരി: കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് അദേഹം കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള സർവകലാശാലയുടെ ബി എസ് സി ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്ന അദേഹം അധ്യാപനത്തോടൊപ്പം സാഹിത്യ മേഖലയിലും സജീവമായിരുന്നു.

അർഘ്യം, അനന്ത ബിന്ദുക്കൾ, അഗ്നിശർമ്മന്റെ അനന്തയാത്ര, അനുഭവ കാലം, അർധവിരാമം, അയ്യട മനമെ, അക്കുത്തിക്കുത്ത്, അയ്യേ പറ്റിച്ചേ, അപ്പൂപ്പൻ താടി, അമ്മച്ചിപ്ലാവ്, അമ്പിളിക്കുന്ന്, ആനമുട്ട, ആനവന്നെ, ആറാം പ്രമാണം, ആർപ്പോ ഈയ്യോ, ആകാശക്കോട്ട, ആലിപ്പഴം, ആരണ്യ കാണ്ഡം, ഇരട്ടി മധുരം, ഈച്ചക്കൊട്ടാരം, ഉറുമ്പോ ഉറുമ്പെ, ഊഞ്ഞാൽ പാലം, എടുക്കട കുടുക്കെ, ഏഴര പൊന്നാന, ഐ രാവതം, ഒന്നാനാം കുന്നിന്മേൽ, ഒറ്റക്കോലം, ഓണത്തപ്പാ കുടവയറാ, ഓട്ടു വള, ഔവ്വെ അതുവ്വോ, കഷ്ടം കഷ്ടം കോനാരെ, കാക്കക്കുളി, കാപ്സൂൾ കവിതകൾ, കിളിപ്പാട്ടു കൾ, കീർത്തന ക്കിളി, കുന്നിമണികളും കൊന്നപ്പൂക്കളും, കൂനന്റെ ആന, കെട്ടുകഥാ പാട്ടുകൾ, കേരളീയം, കൈരളീപൂജ, കൗസ്തുഭം, ഗീതാഗാഥ, ഗ്രീഷ്മ പഞ്ചമി, ചന്ദനക്കട്ടിൽ, ചക്കരക്കുട്ടൻ, ചിമിഴ് ചിന്തുകൾ, ചെത്തിപ്പഴം, ജ്ഞാന സ്നാനം, തെറ്റും തിരുത്തും, തേവാരം, തോന്ന്യാക്ഷരങ്ങൾ, നക്ഷത്രത്തിൻറെ മരണം, നുള്ളു നുറുങ്ങും, പൊന്നും തേനും, രാമായണത്തിലൂടെ ഒരു തീർത്ഥയാത്ര, ബോണി ലിയ, വസ്ത്രാക്ഷേപം, ശ്രീ പാദത്തിന്റെ 2 നാടകങ്ങൾ, സദൃശ്യവാക്യം, സമർപ്പിത, സന്ധ്യാദീപം, റി ദംത, തുടങ്ങി എഴുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Latest News