Sunday, November 24, 2024

ബഫര്‍ സോണ്‍ വിഷയത്തില്‍ വ്യക്തത നല്‍കി കേന്ദ്ര സര്‍ക്കാര്‍

ബഫര്‍ സോണ്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികവൃത്തി വിലക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കെ മുരളിധരന്‍ എംപിക്ക് നല്‍കിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം.

സംരക്ഷിത വനമേഖലയില്‍ ഖനനത്തിനും, ക്വാറിക്കും,വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും മാത്രമാണ് ബഫര്‍ സോണില്‍ നിരോധനമേര്‍പ്പെടുത്തുകയെന്നാണ് കത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്ക് നിബന്ധനകള്‍ പ്രകാരം അനുവാദമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ജനജീവിതത്തെയോ തൊഴിലിനെയോ ബാധിക്കുന്ന നടപടികള്‍ ഉണ്ടാകില്ല. കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സകൃഷി, എന്നിവയ്ക്ക് നിരോധനമില്ല. എന്നാല്‍ ഖനനം, ക്വാറി, ക്രഷര്‍ യൂണിറ്റ് ,വന്‍കിടനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിക്കും.

അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്ക് നിബന്ധനപ്രകാരം അനുവാദം നല്‍കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശപ്രകാരമാണ് ഒരു സ്ഥലത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതെന്നും കേന്ദ്രം പറയുന്നു.

 

Latest News