Tuesday, November 26, 2024

പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ചു: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഭഷ്യവിഷബാധയെ തുടര്‍ന്ന് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് മയോണൈസ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹോട്ടല്‍, കേറ്ററിംങ്, റെസ്റ്ററൻ്‍റ് പ്രതിനിധികളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മയോണൈസ് നിരോധനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ധാരണയിലെത്തുകയും ചെയ്തു. തുടര്‍ന്നാണ് പച്ചമുട്ട ചേര്‍ത്ത മയോണൈസ് നിരോധിക്കാന്‍ തീരുമാനമായത്.

എന്നാല്‍ വെജിറ്റബിള്‍ മയോണൈസ്, പാച്വറൈസ് ചെയ്ത് മുട്ടയില്‍ നിന്നുമുള്ള മയോണൈസ് ഉപയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. കൂടാതെ പാഴ്സലില്‍, ഉപയോഗിക്കാവുന്ന സമയവും തീയതിയും രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest News